കോട്ടയം : മഴ കനത്തതോടെ ആശങ്കയിലായി പാലാ തീക്കോയി നിവാസികള്‍. മഴ കനത്തതോടെ ജലാശയങ്ങളില്‍ വെള്ളമുയര്‍ന്നതാണ് തീക്കോയിയില്‍ ആശങ്കയുയര്‍ത്തുന്നത്. നിലവില്‍ മാര്‍മല അരുവിയില്‍ വലിയ രീതിയില്‍ വെള്ളച്ചാട്ടമുണ്ട്. അതിനാല്‍ തന്നെ മഴ തുടരുന്ന സാഹചര്യത്തില്‍ തീക്കോയി ആറ്റില്‍ വെള്ളമുയരും. ആറ്റില്‍ വെള്ളമമുയരുന്നതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍. കിഴക്കന്‍ പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഇനിയും വെള്ളമുരാന് സാധ്യതയുണ്ട്. ഈ നില തുടര്‍ന്നാല്‍ തീക്കോയി വെള്ളപ്പൊക്കത്തിലേക്കെത്താനുള്ള സാധ്യതയുമുണ്ട്.
Advertisements