ന്യൂസ് ഡെസ്ക് : സ്വകാര്യ കമ്പനിയുമായി സഹകരിച്ചുള്ള നാസയുടെ മറ്റൊരു ചാന്ദ്രദൗത്യത്തിന് ഇന്ന് തുടക്കമാകും. ഇന്റ്യൂറ്റീവ് മെഷീൻസ് കമ്പനിയുമായി ചേർന്നുള്ള ‘നോവ-സി’ ലാൻഡർ ബുധനാഴ്ച ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് കുതിച്ചുയരും.സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റാണ് ലാൻഡറിനെ ചന്ദ്രനിലെത്തിക്കുക. ഫെബ്രുവരി 22ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചാന്ദ്രയാൻ 3 ഇറങ്ങിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍തന്നെയാകും നോവ-സിയും ഇറങ്ങുക. ആറ് പേ ലോഡുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. നോവ-സിയുടെ രണ്ട് ദൗത്യങ്ങള്‍ക്കൂടി ഈ വർഷം നടക്കും. അതിലെ വാഹനങ്ങള്‍ക്ക് സുരക്ഷിതമായി ചന്ദ്രനിലിറങ്ങാനുള്ള വഴികാട്ടുകയാണ് നോവ-സി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2019ല്‍, ഒൻപത് സ്വകാര്യ കമ്പനികളുമായി ചാന്ദ്രദൗത്യത്തിന് നാസ കരാർ ഒപ്പിട്ടിരുന്നു. ഇതില്‍ രണ്ടാമത്തെ കമ്പനിയാണ് ഇന്റ്യൂറ്റീവ് മെഷീൻസ്. അസ്ട്രോബോട്ടിക് ടെക്നോളജി എന്ന കമ്പനിയുമായി ചേർന്ന് കഴിഞ്ഞമാസം നാസ നടത്തിയ പെരിഗ്രീൻ ദൗത്യം പരാജയപ്പെട്ടിരുന്നു. ഇത് നാസയുടെ മനുഷ്യനെയും വഹിച്ചുള്ള ചാന്ദ്രയാത്ര നീട്ടിവെക്കാൻ കാരണമായി.