മുംബൈ: വിരാട് കോലിയെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. ഇതിനിതെ മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ, മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് തുടങ്ങിയവര്‍ രംഗത്തെത്തി. ഇപ്പോള്‍ വാര്‍ത്തകളോട് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കീര്‍ത്തി ആസാദ്. എക്സിലാണ് ആസാദ് പ്രതികരണം അറിയിച്ചത്.
എന്ത് വിലകൊടുത്തും കോലിയെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയതാണ് ആസാദ് കുറിച്ചിട്ടു. അദ്ദേത്തിന്റെ ട്വീറ്റ് ഇങ്ങനെ…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
”ഇതൊക്കെ എന്തിനാണ് ജയ് ഷാ അന്വേഷിക്കുന്നത്. അദ്ദേഹം സെലക്റ്ററല്ല. ഇതെല്ലാം പറയാനും പുറത്തുവിടാനും മുഖ്യ സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ അവിടെയുണ്ട്. അദ്ദേഹം മറ്റു സെലക്റ്റര്മാര്ക്കൊപ്പം ചേര്‍ന്ന് തീരുമാനമെടുക്കട്ടെ. കോലിയെ ഉള്‍പ്പെടുന്നതുമായി ബന്ധപ്പെട്ട കാര്യം ജയ് ഷാ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി സംസാരിച്ചു. എന്നാല്‍ രോഹിത് മറുപടി നല്‍കിയത് എന്ത് വില കൊടുത്തും കോലിയെ കളിപ്പിക്കുമെന്നാണ്. കോലി എന്തായാലും ലോകകപ്പ് ടീമിലുണ്ടാവും. ഔദ്യോഗിക തീരുമാനത്തിന് വേണ്ടി കാത്തിരിക്കുന്നു. ബുദ്ധിശൂന്യര്‍ സെലക്ഷനില്‍ ഇടപെടുന്നതില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കുന്നതാണ് നല്ലത്.” ആസാദ് കുറിച്ചിട്ടു.
രാജ്യാന്തര ട്വന്റി 20യില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് വിരാട് കോലി അവസാനമായി കളിച്ചത്. 0, 29 എന്നിങ്ങനെയായിരുന്നു അന്ന് കോലിയുടെ സ്കോറുകള്‍. വെസ്റ്റ് ഇന്‍ഡീസിലെയും അമേരിക്കയിലേയും സ്ലോ പിച്ചുകള്‍ കോലിയുടെ ശൈലിക്ക് ഉചിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തെ ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആലോചനകള്‍ നടക്കുന്നത് എന്നാണ് വിവിധ മാധ്യമ വാര്‍ത്തകള്‍ പറയുന്നത്.ഇംഗ്ലണ്ടിനെതിരെ അടുത്തിടെ അവസാനിച്ച അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കളിക്കാതിരുന്ന കോലി ഐപിഎല്‍ 2024ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ച് മൈതാനത്ത് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.