ഭിന്നശേഷിക്കാരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം നാളെ

ന്യൂസ് ഡെസ്ക് : ഭിന്നശേഷി സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന വിഷയത്തില്‍ ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 26ന് നടക്കും.രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ തിരുവനന്തപുരം ആർ.ഡി.ആർ കണ്‍വെൻഷൻ സെന്ററില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി.

Advertisements

ശിവൻകുട്ടി, ജി.ആർ അനില്‍, ആന്റണി രാജു എം.എല്‍.എ എന്നിവരും മുഖാമുഖം സദസില്‍ പങ്കെടുക്കും.പരിപാടിയില്‍ അമ്ബതു പേർക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമുണ്ടാകും. മറ്റുള്ളവർക്ക് തല്‍സമയം ചോദ്യങ്ങള്‍ എഴുതി നല്‍കാനാവും. വിവിധ ജില്ലകളിലെ ഭിന്നശേഷി മേഖലയിലുളള വ്യക്തികളെ മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണക്കത്ത് അയച്ചാണ് ക്ഷണിക്കുന്നത്. ഭിന്നശേഷിക്കാർ, ഭിന്നശേഷി മേഖലയില്‍ സംഭാവന ചെയ്യുന്ന വ്യക്തിത്വങ്ങള്‍, ഭിന്നശേഷിക്കാരായ കലാ-കായിക-സാംസ്‌കാരിക പഠന ഗവേഷണ മേഖലകളിലെ പ്രമുഖർ തുടങ്ങിയവരും വയോജന മേഖലയിലുള്ളവരും മുഖാമുഖത്തില്‍ പങ്കെടുക്കും.ഡോ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനീഷ്യാ ജയദേവ് മോഡറേറ്ററാകുന്ന പരിപാടിയില്‍ അഡ്വ. ജയാഡാളി എം.വി, ഗിരീഷ് കീർത്തി, ഡോ. പി.റ്റി. ബാബുരാജ്, കൃഷ്ണകുമാർ, ഗോകുല്‍ രത്‌നാകർ, കുമാരി കണ്‍മണി എസ്, വിജയൻ ഒ., ജോബി എ.എസ്, മുരളീധരൻ വി., ജിനു മോള്‍ മാരിയറ്റ് തോമസ്, ഡോ.എം.കെ.സി നായർ, ഡോ. ജാവേദ് അനീസ്, ഡോ. ജയപ്രകാശ് ആർ, ഫാ. റോയ് വടക്കേല്‍ എന്നിവർ സംവദിക്കും.

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ മൊയ്ദീൻ കുട്ടി കെ., നിപ്മർ എക്സിക്യുട്ടീവ് ഡയറക്ടർ ചന്ദ്രബാബു സി., നിഷ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുജാ കുന്നത്ത്, എസ്.ഐ.ഡി. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സഹീറുദ്ദീൻ എന്നിവർ സംബന്ധിക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എച്ച്‌. ദിനേശൻ കൃതജ്ഞതയർപ്പിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.