തിരുവനന്തപുരം : തുടര്‍ച്ചയായ നിയമനലംഘന നടത്തിയതിന് റോബിൻ ബസിൻ്റെ പെര്‍മിറ്റ് റദ്ദാക്കാൻ സാധ്യത. ഇതിനായുള്ള ആലോചനകള്‍ തുടങ്ങിയെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞു. ചില മുൻ ന്യായാധിപരും പൊലീസ് ഉദ്യോഗസ്ഥരും റോബിൻ ചെയ്യുന്നത് ശരിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. സര്‍ക്കാര്‍ ചെയ്യുന്നതാണ് തെറ്റെന്ന് പരസ്യമായി ജനങ്ങളോട് പറഞ്ഞപ്പോഴാണ് അവര്‍ ആശയക്കുഴപ്പത്തിലായത്. എന്നാല്‍ സര്‍ക്കാര്‍ നിലപാട് ശരിവെച്ചുകൊണ്ടുള്ളതാണ് ഹൈക്കോടതി വിധിയെന്നും മന്ത്രി പറഞ്ഞു.
ചില മുൻ ന്യായാധിപന്മാര്‍, മുൻ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരൊക്കെ ‘റോബിൻ’ ചെയ്യുന്നത് ശരിയാണ് നിയമലംഘനമല്ല സര്‍ക്കാര്‍ ചെയ്യുന്നതാണ് തെറ്റെന്ന് പരസ്യമായി ജനങ്ങളോട് പറഞ്ഞു. അപ്പോഴാണ് അവര്‍ ആശയക്കുഴപ്പത്തിലായത്. ഇത്തരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ വച്ചുകൊണ്ട് നിയമലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആളുകള്‍ക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതിയുടെ വിധി. സര്‍ക്കാര്‍ നിയമപരമായിട്ടേ മുന്നോട്ട് പോകൂ. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നതിനാല്‍ പെര്‍മിറ്റ് ഉള്‍പ്പടെ റദ്ദാക്കാനുള്ള നടപടികളിലേക്ക് പോകാനാണ് ആലോചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ പിഴ ചുമത്താം. ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാരേജ് ആയി സര്‍വീസ് നടത്തുന്നത് കെഎസ്‌ആര്‍ടിസി ഉള്‍പ്പടെയുള്ള സ്റ്റേജ് കാരേജ് വാഹനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് എതിരെ നടപടിയെടുക്കാൻ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് സ്വതന്ത്രമായ നടപടി സ്വീകരിക്കാം.
ഹര്‍ജിക്കാര്‍ പിഴ തുകയുടെ അൻപത് ശതമാനം ഉടൻ അടയ്ക്കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. പെര്‍മിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിനെതിരായ കൊല്ലം സ്വദേശികളുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റെ നടപടി. റോബിൻ ബസ് ഉള്‍പ്പടെയുള്ള ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ ചട്ടം ലംഘിച്ചാല്‍ നടപടി സ്വീകരിക്കാൻ സര്‍ക്കാരിന് കരുത്ത് പകരുന്നതായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.