ഓ. ഇ.എം സ്കൂളിൽ പ്രഥമ ഹ്യൂമൻ ലൈബ്രറി ഉദ്ഘാടനം ചെയ്തു

ഓ. ഇ.എം സ്കൂളിൽ പ്രഥമ ഹ്യൂമൻ ലൈബ്രറി ഉദ്ഘാടനം

Advertisements

തിരുവല്ല: ഇരവിപേരൂർ ഓ. ഇ. എം പബ്ലിക് സ്കൂളിൽ പ്രഥമ സ്കൂൾ ഹ്യൂമൻ ലൈബ്രറിക്ക് തുടക്കമാകുന്നു. പുസ്തകങ്ങൾക്ക് പകരം വ്യക്തികൾ പാഠങ്ങൾ ആകുന്ന ഈ നൂതന സംരംഭം ജൂലൈ 25 വെള്ളിയാഴ്ച രാവിലെ 9 30ന്, വൈ. എം സി. എ. കേരള റീജൻ വൈസ് ചെയർമാനും ഇൻഫ്ളൻസറുമായ കുര്യൻ തുമ്പുങ്കൽ ഉദ്ഘാടനം ചെയ്യും. തന്റെ ഏക മകന്റെ മരണശേഷം സാധ്യമായ എല്ലാ അവയവങ്ങളും ദാനം ചെയ്യുവാൻ മനസ്സു കാണിച്ച വ്യക്തിയാണ് ഉദ്ഘാടകൻ. കൂടാതെ അവയവദാന പ്രചാരണത്തിനായി കന്യാകുമാരി മുതൽ കാശ്മീർ വരെ ബൈക്കിൽ സഞ്ചരിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. തന്റെ മരണശേഷം ശരീരം ദാനം ചെയ്യാൻ സമ്മത പത്രം നൽകിയിട്ടുള്ള മനുഷ്യസ്നേഹിയാണ് കുര്യൻ തുമ്പുങ്കൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉദ്ഘാടന സമ്മേളനത്തിൽ അക്കാദമിക് ഡയറക്ടർ ഡോ റൂബിൾ രാജ് അധ്യക്ഷം വഹിക്കും. പ്രിൻസിപ്പൽ ആനി ജോൺ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ രഹന രഞ്ജിത്ത്, സ്കൂൾ ഹെഡ് ബോയ് ആരോൺ ജിബി ജോർജ് എന്നിവർ പ്രസംഗിക്കും.

ഡെന്മാർക്കിലാണ് ഹ്യൂമൻ ലൈബ്രറിയുടെ ആരംഭം. അഹിംസയ കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാനും, മനുഷ്യർക്കിടയിൽ സഹജീവനത്തിന്റെ സന്ദേശംപരത്താനുമാണ് ഹ്യൂമൻലൈബ്രറികൾആരംഭിച്ചത്.

ന്യൂനപക്ഷങ്ങൾ,യുദ്ധത്തിന്റെയും,ദുരന്തങ്ങളുടെയും, ഇരകൾ,പീഡനങ്ങളി ലൂടെ കടന്നുപോയവർ, ലഹരി വിമുക്തി നേടിയവർ, സൈനികർ തുടങ്ങിയവരുടെ നേരനുഭവങ്ങൾ അവരിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യവും ഈ പ്രസ്ഥാനത്തിനുണ്ട്. ഒരു സാമ്പ്രദായിക ലൈബ്രറിയിൽ പുസ്തകങ്ങളാണ് വായിക്കുന്നതെങ്കിൽ ഹ്യൂമൻ ലൈബ്രറിയിൽ നമ്മൾ വായിക്കുന്നതും അറിയുന്നതും മനുഷ്യരെയും അവരുടെ അനുഭവങ്ങളുമാണ്. പൊതു സദസ്സിൽ സത്യസന്ധമായി സ്വന്തം അനുഭവങ്ങളും അതിജീവന കഥകളും തുറന്നുപറയാൻ സന്മനസ്സുള്ള ആർക്കും സ്വയം ആകാംകേൾവിക്കാർക്ക് മാന്യവും ഉചിതവുമായ ആയ ചോദ്യങ്ങൾ ചോദിക്കാനും അവസരം ഉണ്ടാകും. പുസ്തകം

അവരെ ഈ അക്കാദമിക് വർഷത്തിൽ വിവിധ തുറയിൽപ്പെട്ട അനുഭവ തീക്ഷ്ണതയുള്ളവർ സ്കൂളിൽ പുസ്തകമായി എത്തും. ശ്രവിക്കുനതിലൂടെ വിദ്യാർഥികൾക്ക് മനക്കരുത്തും വൈകാരിക പക്വതയും സ്വായത്തമാക്കാനാകും എന്നാണ് പ്രതീക്ഷ.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ

ഡോ റൂബിൾ രാജ്, അക്കാദമിക് മാനേജർ (9847180409) രഹന രഞ്ജിത്ത്, അഡ്മിനിസ്ട്രേറ്റീവ് മാനേജർ ലിജു ജോൺ, പി. ആർ. ഓ.

Hot Topics

Related Articles