കോട്ടയം: സംസ്ഥാനത്തെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മുഴുവൻ ആശൂപത്രികളിൽ മുതിർന്ന പൗരന്മാർക്ക് മരുന്ന് വാങ്ങുവാനും, ചീട്ട് എടുക്കുന്നതിനും പ്രത്യേക കൗണ്ടർ സജ്ജീകരണങ്ങൾ ഉറപ്പ് വരുത്തണമെന്നും ഉഴവുർ ഡോ കെ.ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിൽ മുതിർന്ന പൗരന്മാർക്ക് മരുന്നുകളും ചീട്ടും ലഭ്യമാക്കുന്നതിന് പ്രത്യേക കൗണ്ടർ സ്ഥാപിച്ച് പ്രവർത്തനം സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് എസ് എച്ച് ആർ ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബെയ്ലോൺ എബ്രാഹം, സെക്രട്ടറി ദീപു ഐപ്പ്, ഖജാൻജി സ്മിത ലൂക്ക് എന്നിവർ കേരള മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകി.
Advertisements