മാരാരിക്കുളം: മനുഷ്യ വിസർജ്യം അടങ്ങിയ മാലിന്യം ടാങ്കർ ലോറി ഉപയോഗിച്ച് പൊതുസ്ഥലത്ത് തള്ളിയ കേസിൽ രണ്ട് പേരെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല ദേശീയപാതയിൽ ഓട്ടോകാസ്റ്റിന് സമീപം കഴിഞ്ഞദിവസം വെളുപ്പിന് 5.45 ഓടെ ടാങ്കർ ലോറിയിൽ ശേഖരിച്ച മാലിന്യം തള്ളിയ കേസിലാണ് നടപടി.
Advertisements
മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ തണ്ണീർമുക്കം പഞ്ചായത്ത് 7-ാം വാർഡിൽ മനീഷ ഭവനില്‍ യദു (28), കഞ്ഞിക്കുഴി പഞ്ചായത്ത് 3-ാം വാർഡിൽ ചെറുവാരണം ശശി സദനത്തിൽ അജയ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പൊതുജനങ്ങൾക്ക് ദോഷവും പരിസ്ഥിതിക്ക് ദോഷകരവുമായ രീതിയിൽ മാലിന്യം തള്ളിയതിനാണ് ഇവർക്കെതിരെ കേസെടുത്തത്.