പത്തനംതിട്ട : രാജ്യത്താകമാനം മനുഷ്യാവകാശ ധ്വംസനങ്ങൾ ആപത്കരമാംവിധം വർദ്ധിച്ചു വരികയാണെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് റീജണൽ കോൺഫറൻസ് ആരോപിച്ചു.
അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം നടന്ന് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും മനുഷ്യാവകാശ ധ്വംസനങ്ങൾ പതിന്മടങ്ങായി വർധിച്ചു കൊണ്ടേയിരിക്കുന്നു. മണിപ്പൂരിലെ മനുഷ്യാവകാശ ധ്വംസനങ്ങൾ ഞെട്ടിക്കുന്നതാണ്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ നടക്കുന്ന കൂട്ടക്കുരുതികളും മനുഷ്യാവകാശ ലംഘനങ്ങളും സാർവത്രികമായിരിക്കുകയാണ്. എല്ലാവർക്കും സമാധാനമായും സുരക്ഷിതമായും ജീവിക്കാൻ കഴിയുന്ന അവസ്ഥയിൽ മാത്രമേ ഒരു രാജ്യത്തിന് ക്ഷേമ രാഷ്ട്രമായി അഭിമാനിക്കാൻ കഴിയുകയുള്ളൂ. പ്രൈമറി സ്കൂൾതലം മുതൽ അതിനായുള്ള ബോധവൽക്കരണം അനിവാര്യമാണെന്ന് യോഗം ആവശ്യപ്പെട്ടു.പത്തനംതിട്ട ആനന്ദഭവൻ ഹാളിൽ നടന്ന യോഗം കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ് ജി. ഉദ്ഘാടനം ചെയ്തു.എൻ. എച്. ആർ. എ. സി. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മാത്തൂർ സുരേഷ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ അഡ്വക്കേറ്റ് സക്കീർ ഹുസൈൻ പ്രതിഭകൾക്ക് സമ്മാനദാനം നിർവഹിച്ചു. ലോകത്തെ അതിവേഗ കാർട്ടൂണിസ്റ്റ് ആയ ഡോക്ടർ ജിതേഷ് ജി യ്ക്ക് കാർട്ടൂൺ പ്രതിഭ പുരസ്കാരം സമർപ്പിച്ചു. പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈന് ഭരണ നൈപുണ്യ പുരസ്കാരം നൽകി ആദരിച്ചു.എൻ. എച്. ആർ. എ. സി. എഫ്. നേതാക്കളായ സജികുമാർ കോന്നി, അനിൽകുമാർ കൂടൽ, ശ്രീവിദ്യ സുഭാഷ്, സുമ രവി, മണിലാൽ, സുമതിയമ്മ,ജോമോൻ, രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു.
നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് – പത്തനംതിട്ട /ആലപ്പുഴറീജിയണൽ കോൺഫറൻസ്
Advertisements