കൊച്ചി : അവയവ വില്പനയ്ക്കായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പാലാരിവട്ടത്ത് താമസിക്കുന്ന ആലുവ എടത്തല സ്വദേശി സജിത്ത് ശ്യാമാണ് കസ്റ്റഡിയിലുള്ളത്.കേസില്‍ അറസ്റ്റിലായ മുഖ്യഇടനിലക്കാരനായ തൃശൂർ എടമുട്ടം സ്വദേശി സാബിത്ത് നാസറുമായി സാമ്ബത്തിക ഇടപാടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആലുവ ഡിവൈ.എസ്.പി എ. പ്രസാദിന്റെ മേല്‍നോട്ടത്തില്‍ സജിത്തിനെ ചോദ്യംചെയ്തു. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തും.
സാബിത്തിന്റെ നാല് ബാങ്ക് അക്കൗണ്ടുകള്‍ കഴിഞ്ഞദിവസം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിലൂടെയാണ് സജിത്തുമായുള്ള വൻ തുകയുടെ സാമ്ബത്തിക ഇടപാടുകള്‍ വ്യക്തമായത്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാബിത്ത് അറസ്റ്റിലായതിന് പിന്നാലെ, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ അവയവത്തട്ടിപ്പിലെ ഇരകള്‍ രംഗത്തെത്തി. ഇവർക്ക് തൃശൂർ അവയവക്കച്ചവടവുമായി ബന്ധമില്ലെന്നാണ് സാബിത്തിന്റെ മൊഴി. ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. എമിഗ്രേഷൻ വിഭാഗത്തിന്റെ സഹായത്തോടെ സാബിത്തിന്റെ വിദേശ യാത്രയുടെ വിവരങ്ങള്‍ ശേഖരിക്കും. വൈകാതെ സാബിത്തിനെ അവയവ റാക്കറ്റിന്റെ കേന്ദ്രമായ ഹൈദരാബാദിലെത്തിച്ചും തെളിവെടുക്കും.
അതേസമയം ഇറാൻ അവയവക്കച്ചവടത്തിന്റെ പ്രധാന ആസൂത്രകരില്‍ ഒരാളായ എറണാകുളം സ്വദേശി മധു ഇറാനിലാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇയാളുടെ നമ്ബർ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേന്ദ്രസർക്കാർ വഴി ഇറാൻ എംബസിയുടെ സഹായവും തേടും.