ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ
കൊല്ലം: കട്ടപോത്തിനെ ചുട്ടടിച്ച യുട്യൂബ് വ്‌ളോഗർ ഹംഗറി ക്യാപ്റ്റനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ.! ക്യാപ്റ്റന്റെ യു ട്യൂബ് ചാനൽ ‘ ആരാധകരുടെ’ കമന്റിൽ നിറഞ്ഞു. രസകരമായ കമന്റുമായി യുട്യുബിൽ ആരാധകർ നിറഞ്ഞതോടെ പതിവില്ലാത്ത റീച്ചാണ് ഹംഗറി ക്യാപ്റ്റന്റെ യുട്യൂബിന് ലഭിച്ചിരിക്കുന്നത്. അയൽവാസിയുടെ പശുവിനെ മോഷ്ടിച്ച്, കൊന്ന് കറിവച്ച് യുട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത കേസിൽ കൊല്ലം ചിതറ ഐരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീൻ, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഹംഗറി ക്യാപ്റ്റൻ എന്ന യുട്യൂബ് ചാനലിലൂടെ റജീഫ് ഉണ്ടാക്കുന്ന വിഭവങ്ങളുടെ വീഡിയോയ്ക്ക് സ്വീകാര്യത ലഭിച്ചിരുന്നു. ഇത്തരത്തിൽ സ്വീകാര്യത കൂടുതൽ സജീവമാക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് പശുവിനെ കൊന്ന് കറിവച്ചത്. നേരത്തെ കാര്യമായ പബ്ലിസിറ്റിയില്ലാതിരുന്ന വീഡിയോയ്ക്ക് ക്യാപ്റ്റൻ അറസ്റ്റിലായതോടെയാണ് വൻ റീച്ച് ലഭിച്ചത്. അറസ്റ്റിന്റെ വാർത്തയ്ക്കു പിന്നാലെ എത്തിയ ആളുകളെല്ലാം കമന്റ് ബോക്‌സിനെ നിറച്ചിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടുകാരുടെ ചിലവിലാണോ യുട്യൂബിൽ വൈറലാകാൻ നോക്കിയതെന്നാണ് ഒരാളുടെ കമന്റ്. ഇത് അടക്കം വൈറൽ കമന്റുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കുറഞ്ഞ ചിലവിൽ ബീഫ് ഉണ്ടാക്കുന്നതെങ്ങനെ എന്നതായിരുന്നു ഒരു വീഡിയോയുടെ ക്യാപ്ഷൻ. ഇതിനെയും ട്രോളന്മാർ ആയുധമാക്കിയിട്ടുണ്ട്. മോഷ്ടിച്ച മാടുകളെയാണ് കുറഞ്ഞ ചിലവിനായി ഉപയോഗിച്ചിരുന്നതെന്നാണ് ട്രോളന്മാർ കണ്ടു പിടിച്ചിരിക്കുന്നത്.
വിരലിലെണ്ണാവുന്ന കമന്റുകളും, സബ്‌സ്‌ക്രൈബേഴ്‌സും മാത്രമുണ്ടായിരുന്ന ചാനൽ ഒരൊറ്റ ദിവസം കൊണ്ടു തന്നെ ഹിറ്റായി ഇതിനോടകം മാറിയിട്ടുണ്ട്. വീഡിയോ വൈറലായി മാറിയതും സോഷ്യൽ മീഡിയയിൽ ഹിറ്റായതും പക്ഷേ, അവതാരകൻ ജയിലിൽ പോയതിനു ശേഷമാണെന്നു മാത്രമാണ്.