രണ്ട് ദിവസമായി വീടിനു പുറത്ത് കാണുന്നില്ല; എറണാകുളം പെരുമ്പിള്ളിയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി; അന്വേഷണം

കൊച്ചി: എറണാകുളം പെരുമ്പിള്ളി അസീസി സ്കൂളിന് സമീപം ദമ്പതികളെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കാരോളിൽ കെ എ സുധാകരൻ (75), ഭാര്യ ജിജി സുധാകരൻ (70) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സുധാകരന്‍റെ കാലിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിൽ ആയിരുന്നു.

Advertisements

രണ്ട് ദിവസമായി ഇവരെ വീടിന് പുറത്ത് കാണാതിരുന്നതിനെത്തുടർന്ന് അയൽക്കാർ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ഞാറയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.

Hot Topics

Related Articles