ഭർത്താവിനെ ആദ്യം പിടികൂടിയപ്പോൾ കിട്ടിയത് 10 ഗ്രാം കഞ്ചാവ്; വീട്ടിലെത്തിയപ്പോൾ ഭാര്യയും കഞ്ചാവുമായി പിടിയിൽ; സംഭവം വടകരയില്‍

കോഴിക്കോട്: വടകരയില്‍ എക്‌സൈസ് സംഘം കഞ്ചാവുമായി ഭര്‍ത്താവിനെ പിടികൂടിയതിന് പിന്നാലെ ഭാര്യയും കഞ്ചാവുമായി പിടിയില്‍. വല്ല്യാപ്പള്ളി മയ്യന്നൂര്‍ സ്വദേശി പാറക്കല്‍ കരീം(അബ്ദുള്‍ കരീം-55), ഭാര്യ റുഖിയ(45) എന്നിവരെയാണ് വടകര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിഎം ഷൈലേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. വടകര പഴങ്കാവ് റോഡില്‍ വച്ചാണ് അബ്ദുള്‍ കരീമിനെ 10 ഗ്രാം കഞ്ചാവുമായി പിടികൂടുന്നത്. പിന്നീട് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളുടെ വീട്ടിലും പരിശോധന നടത്തുകയായിരുന്നു. 

Advertisements

വീട്ടിലുണ്ടായിരുന്ന റുഖിയയുടെ പക്കല്‍ നിന്നും 15 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. കഞ്ചാവ് തൂക്കാൻ ഉപയോ​ഗിക്കുന്ന ഉപകരണവും വീട്ടിൽ നിന്നും കണ്ടെടുത്തു. കഞ്ചാവ് വില്‍പന, അടിപിടി, വാഹനമോഷണം ഉള്‍പ്പെടെ ജില്ലയ്ക്കകത്തും പുറത്തുമായി മുപ്പതോളം കേസുകളില്‍ പ്രതിയാണ് കരീം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) സികെ ജയപ്രസാദ്, പ്രവന്റീവ് ഓഫീസര്‍(ഗ്രേഡ്) എകെ രതീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എംപി വിനീത്, മുഹമ്മദ് റമീസ്, കെഎ അഖില്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍കെ നിഷ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Hot Topics

Related Articles