കോട്ടയം: വയനാട് ദുരന്തത്തിൽ വീടു നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കൈത്താങ്ങായി വൈക്കം നിവാസികളായ ദമ്പതികൾ. ഉദയനാപുരം പഞ്ചായത്തിലെ കരിയിൽ വീട്ടിൽ ഉണ്ണിയും ഭാര്യ അനിതയും ആണ് 10 സെൻ്റ് സ്ഥലം സൗജന്യമായി സർക്കാരിനു നൽകിയത്.
Advertisements
ഭൂമിയുടെ ആധാരവും സമ്മതപത്രവും സഹകരണ – ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ കുടുംബത്തിൽ നിന്ന് ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻ്റ് പി. കെ. ആനന്ദവല്ലിയോടൊപ്പം എത്തിയാണ് ഉണ്ണിയും കുടുംബവും ഭൂമി കൈമാറിയത്.