തൃശൂർ: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാറളം ചെമ്മണ്ടയിലാണ് സംഭവമുണ്ടായത്. ചെമ്മണ്ട സ്വദേശി സാബുവാണ് ഭാര്യ ദീപ്തിയെ ആക്രമിച്ചത്. പിന്നീട് വിഷം കഴിച്ചും കൈ ഞരമ്പ് മുറിച്ചും ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദീപ്തിക്ക് തലയ്ക്കും കൈക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് അറിയിച്ചു.
Advertisements