ദില്ലി: ഭാര്യയുമായി ബന്ധമെന്ന് സംശയിച്ച് മുൻ സഹപ്രവർത്തകനായ യുവാവിനെ കൊലപ്പെടുത്തി ഭർത്താവ്. ദില്ലിയിലെ സംഗം വിഹാറിലാണ് സംഭവം. 22 കാരനായ ഹോട്ടൽ ജീവനക്കാരൻ സച്ചിൻ കുമാറിനെയാണ് കൊലപ്പടുത്തിയത്. സംഭവത്തിൽ ഹാഷിബ് ഖാൻ (31), ഭാര്യ ഷബീന ബീഗം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച മുതൽ സച്ചിൻ കുമാറിനെ കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതായി അറിഞ്ഞത്. ഭാര്യയുമായി യുവാവിന് പ്രണയബന്ധമുണ്ടായതിനെ തുടർന്നാണ് കൊലപാതകമെന്ന് ദില്ലി പൊലീസ് പറയുന്നു. ബന്ധമറിഞ്ഞ ഹാഷിബ് ഖാൻ യുവാവിനെ വീട്ടിലേക്ക് ക്ഷണിയ്ക്കാൻ ഭാര്യയെ നിർബന്ധിക്കുകയായിരുന്നു. ദില്ലി കൊണാട്ട് പ്ലേസിലെ ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്തിരുന്ന സച്ചിൻ കുമാറിനെ വീട്ടിലേക്ക് വിളിക്കുകയും പിന്നീട് കുത്തിക്കൊലപ്പെടുത്തി മൃതദേഹം പുറത്ത് തള്ളുകയുമായിരുന്നുമെന്ന് പൊലീസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഗം വിഹാറിൽ ടീ ഷർട്ട് നിർമാണ യൂണിറ്റ് നടത്തി വരികയായിരുന്നു ഹാഷിബ് ഖാനും ഭാര്യയും. കൂടുതൽ അന്വേഷണത്തിൽ ഹാഷിബ് ഖാനിൽ നിന്ന് സച്ചിൻ പണം കൈപ്പറ്റിയതായും കണ്ടെത്തി. ദമ്പതികളെ ചോദ്യം ചെയ്തതിൽ നിന്ന് സച്ചിന് ഷബീന ബീഗവുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതറിഞ്ഞ ഹാഷിബ് സച്ചിനെ വീട്ടിലേക്ക് വിളിച്ചുവരുത്താൻ ഭാര്യയെ നിർബന്ധിക്കുകയും കുത്തിക്കൊലപ്പെടുത്തുകയും ആയിരുന്നുവെന്ന് ദമ്പതികൾ മൊഴി നൽകി. മൃതദേഹം പിന്നീട് മറ്റൊരു പ്രദേശത്ത് തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.