ദില്ലി: ദില്ലിയില്‍ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. നന്ദ് നാഗ്രിയിലാണ് ദാരുണമായ സംഭവം നടന്നത്. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്നാരോപിച്ചാണ് 24 കാരനായ അമന് കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട യുവതിക്ക് 20 വയസ് മാത്രമാണ് പ്രായം. ഇരുവരും താമസിച്ചിരുന്ന വീട്ടില്‍ വെച്ചാണ് പ്രതി ഭാര്യയെ കൊന്നത്.
പൊലീസ് പറയുന്നതനുസരിച്ച് ചെവ്വാഴ്ച വൈകുന്നേരമാണ് അമന് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. കൊലപാതക വിവരം പൊലീസിനോട് തുറന്നു പറയുകയായിരുന്നു. പൊലീസ് ഇയളെ ഉടന്‍ കസ്റ്റഡിയിലെടുത്തു. പ്രതിയെയും കൊണ്ട് സംഭവ സ്ഥലത്തെത്തിയപ്പോള്‍ യുവതി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. ഫൊറന്‍സിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന പൂര്‍ത്തിയാക്കി. രണ്ട് മണിക്ക് കൊലപാതകം നടത്തിയ പ്രതി അഞ്ച് മണിക്കാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2023 ലാണ് അമന് യുവതിയെ വിവാഹം ചെയ്തത്. ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. യുവതിക്ക് വിവാഹേതര ബന്ധം ഉണ്ടെന്നാരോപിച്ച് അമന് വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കി. ഇരുവരും തമ്മിലുള്ള തര്‍ക്കം കൊലപാതകത്തിലാണ് കലാശിച്ചത്. അമന് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.