പാലക്കാട് തൃത്താലയിൽ 62 കാരൻ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു; വാട്സ്ആപ്പ് ഗ്രൂപ്പിൽ കുറ്റം ഏറ്റുപറഞ്ഞ് പ്രതി; അറസ്റ്റ്‌

പാലക്കാട്: പാലക്കാട് തൃത്താലയിൽ 62കാരൻ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. തൃത്താല അരീക്കാട് സ്വദേശി മുരളീധരനാണ് ഭാര്യ ഉഷാനന്ദിനിയെ (57) കൊലപ്പെടുത്തിയത്. കിടപ്പിലായ ഭാര്യയെ രാവിലെ 9 മണിയോടെ മുരളീധരൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തൃത്താല പൊലീസ് അറിയിച്ചു. ‘ഉഷയെ ഞാൻ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാൻ തയ്യാറാണ്’ എന്നാണ് പ്രതി ഫാമിലി ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ചത്. 

Advertisements

ബന്ധുക്കള്‍ വിവരമറിയിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് മുരളീധരനെ കസ്റ്റഡിയിലെടുത്തു. കൊലപാതക വിവരം മുരളീധരൻ തന്നെയാണ് ബന്ധുക്കളുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഗ്രൂപ്പിൽ അയച്ചത്. തൃത്താല പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചു.

Hot Topics

Related Articles