കോട്ടയം : പാമ്പാടിയിൽ സിനിമാ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. ചലച്ചിത്ര താരം മീനടം സ്വദേശി വിനോദിനെ(45) യാണ് പാമ്പാടി ഡ്രീം ലാന്റ് ബാറിന് മുന്നിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാരുതി ഓൾട്ടോ 800 കാറിനുള്ളിലാണ് ഇയാളെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ഇയാൾ ബാറിലെത്തിയത് എന്ന് പോലീസ് പറയുന്നു. എന്നാൽ നേരം വൈകിയിട്ടും ഇയാൾ കാറിനുള്ളിൽ നിന്നും ഇറങ്ങാതെ വന്നതോടെ ബാർ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പോലീസെത്തി ഇയാളെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഇയാൾ മീനടത്ത് തനിച്ച് താമസിക്കുന്നയാളാണെന്നും ഇയാൾക്ക് മറ്റു ബന്ധുക്കൾ ഇല്ല എന്നും പോലീസ് പറയുന്നു.