തിരുവനന്തപുരം : സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡന് എംപിയുടെ സ്വകാര്യ ബില്ലിനെ തള്ളി തിരുവനന്തപുരം എം പി ശശി തരൂര്‍.
ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമെന്ന് ശശി തരൂര്‍ പറഞ്ഞു.
ഈ വിഷയത്തില്‍ ഹൈബി രാഷ്ട്രീയ ബുദ്ധി കാട്ടിയില്ലെന്നും തരൂര്‍ പറഞ്ഞു.
സ്വകാര്യ ബില്ലില്‍ കേന്ദ്രം നിലപാട് തേടിയതില്‍ കൗശലമുണ്ടെന്നും ശശി തരൂര്‍ വ്യക്തമാക്കി.
സ്വകാര്യ ബില്‍ ഏത് അംഗത്തിനും അവതരിപ്പിക്കാം, എന്നാല്‍ കോണ്‍ഗ്രസില്‍ ഇങ്ങനെ ഒരു ചര്‍ച്ച ഉണ്ടായിട്ടില്ലെന്ന് തരൂര്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ ഹൈബി രാഷ്ട്രീയ ബുദ്ധികാട്ടിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. തലസ്ഥാനം നടുക്കാകണമെന്നില്ലെന്നും ഹൈബിയുടെ ലോജിക് ആണെങ്കില്‍ ദില്ലി അല്ല, നാഗ്പൂര്‍ രാജ്യത്തിന്റെ തലസ്ഥാനമാകണമെന്നും തരൂര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചരിത്രം ഉള്‍പ്പെടെ പല കാര്യങ്ങളും കണക്കിലെടുത്താണ് ഒരു സ്ഥലം തലസ്ഥാനമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് വേണമെന്ന് സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ആ കാര്യത്തില്‍ കേന്ദ്രം സംസ്ഥാനത്തിന്റെ നിലപാട് തേടിയില്ല. പക്ഷേ, തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യ ബില്ലില്‍ കേന്ദ്രം നിലപാട് തേടിയതില്‍ കൗശലമുണ്ടെന്നും തിരുവനന്തപുരം എം പി ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.