പത്തനംതിട്ട ചുങ്കപ്പാറയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വഴിയില്‍ തടഞ്ഞുനിറുത്തി ഐ ആം ബാബറി എന്നെഴുതിയ ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍ സ്വമേധയാണ് കേസെടുത്തത്. പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറ കോട്ടാങ്ങള്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ എല്‍ പി വിഭാഗം കുട്ടികളുടെ വസ്ത്രത്തിലാണ് തിങ്കളാഴ്ച രാവിലെ ചിലര്‍ ബാഡ്ജ് കുത്തിയത്. ഇത് സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

Advertisements

കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ചില വിദ്യാര്‍ഥികളെയാണ് അപരിചിതര്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബാഡ്ജുകള്‍ ധരിപ്പിച്ചത്. ‘ഐ ആം ബാബറി’ എന്നു രേഖപ്പെടുത്തിയ ബാഡ്ജുമായി കുട്ടികള്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് അധികൃതര്‍ വിവരം അറിയുന്നത്. ബാഡ്ജ് നീക്കംചെയ്ത ശേഷമാണ് വിദ്യാര്‍ഥികളെ ക്ലാസില്‍ പ്രവേശിപ്പിച്ചതെന്നും വിഷയം ജില്ലാ വിദ്യാഭ്യാസ ഓഫിസറെ അറിയിച്ചെന്നും പിടിഎ പൊലീസില്‍ പരാതി നല്‍കിയെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പെരുമ്പെട്ടി എസ്എച്ച്ഒ ജോബിന്‍ ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നു ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി.

Hot Topics

Related Articles