മണിമല : സെന്റ് തോമസ് ഹെൽത്ത് സെന്ററിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി. വാഴൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി അന്തിനാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫാ.മാത്യു താന്നിയത്ത് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അസോസിയേറ്റ് ഡയറക്ടർ ഫാ.ജേക്കബ് അത്തിക്കളം, മെഡിക്കൽ സൂപ്രണ്ട് ഡോ. തോമസ് സഖറിയാ , ഫിനാൻസ് മാനേജർ ബിജു ജോസഫ്, പി.ആർ.ഒ അഭിലാഷ് ജോർജ് എന്നിവർ പ്രസംഗിച്ചു. നേത്രരോഗ വിദഗ്ദൻ ഡോ. തോമസ് സഖറിയാ എം.എസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി.
Advertisements