ആത്മഹത്യ ബോംബ് ആയി പാക്കിസ്ഥാനിൽ പോയി പൊട്ടിത്തെറിക്കാൻ തയ്യാർ : വിവാദ പരാമർശവുമായി കർണ്ണാടക മന്ത്രി

ബാംഗ്ലൂർ : പെഹല്‍ഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെ കർണാടക ഭവന, ന്യൂനപക്ഷ മന്ത്രി ബിസെഡ് സമീർ അഹമ്മദ് ഖാൻ.അയല്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ചാവേർ ബോംബുമായി പാകിസ്ഥാനിലേക്ക് പോകാൻ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ വീഡിയോ വൈറല്‍.

Advertisements

പാകിസ്ഥാൻ എപ്പോഴും ഇന്ത്യയുടെ ശത്രുവാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അനുവദിച്ചാല്‍ “യുദ്ധത്തിന് പോകാൻ തയ്യാറാണെന്നും” ഖാൻ പറഞ്ഞു. “ഞങ്ങള്‍ ഇന്ത്യക്കാരാണ്, ഹിന്ദുസ്ഥാനികളാണ്. പാകിസ്ഥാന് ഞങ്ങളുമായി ഒരിക്കലും ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പാകിസ്ഥാൻ എപ്പോഴും ഞങ്ങളുടെ ശത്രുവാണ്… മോദിയും അമിത് ഷായും കേന്ദ്ര സർക്കാരും എന്നെ അനുവദിച്ചാല്‍, ഞാൻ പാകിസ്ഥാനിലേക്ക് യുദ്ധത്തിന് പോകാൻ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ഞാൻ യുദ്ധത്തിനായി പാകിസ്ഥാനിലേക്ക് പോകും. മോദി, ഷാ എനിക്ക് ഒരു ചാവേർ ബോംബ് തരട്ടെ, ഞാൻ അത് എന്റെ ശരീരത്തില്‍ കെട്ടി പാകിസ്ഥാനില്‍ പോയി അവരെ ആക്രമിക്കും,” അദ്ദേഹം പറഞ്ഞു. നേരത്തെയും ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ഖാൻ ശക്തമായി അപലപിച്ചിരുന്നു.

Hot Topics

Related Articles