കേരളത്തില്‍ ഐഎഎസ് തലപ്പത്ത് മാറ്റം : എംജി രാജമാണിക്യം റവന്യൂ & ഡിസാസ്റ്റർ മാനേജ്മെന്‍റ് സെക്രട്ടറി

തിരുവനന്തപുരം : കേരളത്തില്‍ ഐഎഎസ് തലപ്പത്ത് മാറ്റം. അവധിയിലായിരുന്ന എംജി രാജമാണിക്യം റവന്യൂ & ഡിസാസ്റ്റർ മാനേജ്മെന്‍റ് സെക്രട്ടറി ആകും.ഇതിനൊപ്പം ഹൗസിംഗ് ഡിപ്പാർട്ട്മെന്‍റ്, റവന്യൂ (ദേവസ്വം), ഫുഡ് & സിവില്‍ സപ്ലൈസ് കണ്‍സ്യൂമർ അഫയർസ് വകുപ്പുകളിലെ സെക്രട്ടറി ചുമതലയും, സംസ്ഥാന സിവില്‍ സപ്ലൈസ് കോർപറേഷൻ ചെയർമാൻ ചുമതലയും, ഗുരുവായൂർ, കൂടമണിക്യം ക്ഷേത്രങ്ങളിലെ കമ്മീഷണർ എന്നീ അധിക ചുമതലകളും എംജി രാജമാണിക്യത്തിന് ഉണ്ടായിരിക്കും. ഡോ. വിനയ് ഗോയല്‍ ഐഎഎസ് നിലവിലെ ചുമതലയ്ക്ക് പുറമെ കേരള മെഡിക്കല്‍ സർവീസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ചുമതലയും വഹിക്കും.

Advertisements

കെ ഹിമയെ ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ ഉപഭോക്തൃകാര്യ കമീഷണറായി നിയമിച്ചു. മുമ്ബ് സംസ്ഥാന മെഡിക്കല്‍ സർവീസ് കോർപറേഷൻ എംഡിയായി ചുമതല വഹിക്കുകയായിരുന്നു കെ ഹിമ. പദ്ധതി നിർവഹണ വിലയിരുത്തല്‍ നിരീക്ഷണ വകുപ്പ്‌ ഡെപ്യൂട്ടി സെക്രട്ടറിയും ഡയറക്ടറുമായ മുഹമ്മദ്‌ ഷഫീഖിന്‌ കേരള ജിഎസ്‌ടി കമീഷണറുടെ പൂർണ അധികച്ചുമതല നല്‍കിയിട്ടുണ്ട്.

Hot Topics

Related Articles