തിരുവനന്തപുരം : ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണിയുമായി സര്‍ക്കാര്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി നിയമിച്ചു.ഇതിന് പുറമെ ആസുത്രണ- സാമ്പത്തികകാര്യ വകുപ്പിൻ്റെ ചുമതലയും ശാരദാ മുരളീധരന് നല്‍കിയിട്ടുണ്ട്.
പുനീത് കുമാറിനെ ഭരണപരിഷ്കാര വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ശ്രീധന്യ സുരേഷിനെ രജിസ്ട്രേഷൻ ഐ ജിയായും മുഹമ്മദ് വൈ സഫറുളളയെ തദ്ദേശഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായും നിയമിച്ചു. മേഘശ്രീ ഡിആറിനെ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. അര്ജുൻ പാണ്ഡ്യനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍, ശ്രീലക്ഷ്മി ആറിനെ ജിഎസ്ടി ജോയിൻ്റ് കമ്മീഷണര്‍, പി വിഷ്ണുരാജിനെ പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയ പദവികളിലാണ് നിയമനം നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വി ചെല്‍സാ സിനിയാണ് കൊച്ചി നഗരസഭയുടെ പുതിയ സെക്രട്ടറി. രാഹുല്‍ കൃഷ്ണ ശര്‍മ്മയെ ഹൗസിങ്ങ് കമ്മീഷണറായും ഡി ധര്‍മ്മലശ്രീയെ ഭൂജല വകുപ്പ് ഡയറക്ടറായും നിയമിച്ചു.