കൊച്ചി : പിവിഎംഎംഎഐ യുപി സ്കൂൾ ഇടക്കൊച്ചിയിലെ എൺപതാം സ്കൂൾ വാർഷികവും ഹെഡ്മിസ്ട്രസ് ശർമിള സണ്ണി ഡിക്കൂഞ്ഞയുടെ യാത്രയയപ്പ് സമ്മേളനവും നടത്തി. കേരള ഹൈക്കോടതി കോർട്ട് ഓഫീസർ സ്മിത പഞ്ചവടി ലോക്കൽ മാനേജർ ജോൺ റിബല്ലോ അധ്യക്ഷത വഹിച്ചു. കൊച്ചി കോപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി എ ശ്രീജിത്ത് ഡിവിഷൻ കൗൺസിലർ ശ്രീ അഭിലാഷ് തോപ്പിൽ സ്കൂൾ ലീഡർ കുമാരി ആൻഡ്രിയ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കുകയുണ്ടായി. വിരമിക്കുന്ന ഹെഡ്മിസ്ട്രസിന് സ്കൂളും പിടിഎയും മെമെന്റോ നൽകി ആദരിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ കൃഷ്ണ രാജിന്റെ നന്ദി പ്രസംഗത്തോടെ യോഗം അവസാനിച്ചു. തുടർന്ന് കുട്ടികളുടെ വർണ്ണശബളമായ കലാ വിരുന്ന് ഉണ്ടായിരുന്നു.
Advertisements