ഇടക്കൊച്ചി : സെന്റ്. മേരീസ് ഇടവകയുടെ കീഴിലുള്ള പഷ്ണിത്തോട് സെൻ്റ് ജോസഫ് – വേളാങ്കണ്ണി മാതാ പുതിയ ചാപ്പലിന്റെ വെഞ്ചിരിപ്പ് കർമ്മം കൊച്ചി രൂപത മുൻ അദ്ധ്യക്ഷൻ റവ. ഡോക്ടർ ജോസഫ് കരിയിൽ നിർവഹിച്ചു.
കൊച്ചി രൂപത അഡ്മിനിസ്ട്രേറ്റർ റവ. മോൺ. ഷൈജു പരിയാത്ത്ശേരി, പ്രൊക്യുറേറ്റർ ഫാ.മാക്സൻ കുറ്റിക്കാട്ട്, തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബു, കൊച്ചി നഗരസഭ കൗൺസിലർ ജിജ ടെൻസൻ, വികാരി ഫാദർ റാഫി കുട്ടുങ്കൽ സഹവികാരി ഫാദർ വർഗീസ് റോഷൻ തുടങ്ങിയവർ സന്നിഹിതരായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊന്തിഫിക്കൽ ദിവ്യബലിയോടെ വെഞ്ചിരിപ്പ് നടന്നു. ചാപ്പലിൽ സ്ഥാപിക്കുന്നതിനുള്ള പുതിയ തിരുസ്വരൂപങ്ങൾ ചെല്ലാനം മറുവക്കാട് വേളാങ്കണ്ണി മാതാ പള്ളിയിലും കണ്ണമാലി പള്ളിയിലും എത്തിച്ച് വെഞ്ചരിച്ചതിനുശേഷം ഇടവക ദേവാലയത്തിൽ എത്തിച്ചേരുകയും തുടർന്ന് ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ മെഴുകുതിരികൾക്ക് കത്തിച്ച് പ്രദക്ഷിണമായി എത്തിച്ച് പുതിയ ദേവാലയത്തിൽ പ്രതിഷ്ഠിച്ചു. വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് വികാരി ഫാദർ റാഫി കൂട്ടുങ്കൽ സഹവികാരി ഫാദർ വർഗീസ് റോഷൻ പാസ്റ്ററൽ കൗൺസിൽ സെൻട്രൽ കമ്മിറ്റി ചാപ്പൽ കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി