ഇടക്കൊച്ചി ജ്ഞാനോദയം സഭ വക ശ്രീപരമേശ്വര കുമാരമംഗലം മഹാക്ഷേത്രത്തിൽ തിരുവുത്സവം: ഇടക്കൊച്ചിപൂരം ഏപ്രിൽ ആറ് ഞായറാഴ്ച

ഇടക്കൊച്ചി: ജ്ഞാനോദയം സഭ വക ശ്രീപരമേശ്വര കുമാരമംഗലം മഹാക്ഷേത്രത്തിൽ തിരുവുത്സവത്തിന്റെ ഭാഗമായുള്ള ഇടക്കൊച്ചിപൂരം ഏപ്രിൽ ആറ് ഞായറാഴ്ച നടക്കും. പള്ളിവേട്ട ആറാട്ട് മഹോത്സവദിവസമായ ഞായറാഴ്ചയാണ് പൂരം നടക്കുക. രാവിലെ 6.30 ന് ശിവപുരാണ പാരായണം. രാവിലെ എട്ടിന് കാഴ്ചശീവേലി, സ്‌പെഷ്യൽ പഞ്ചാരിമേളം. വീരശൃംഖല ജേതാവ് കലാമണ്ഡലം ശിവദാസ് ആന്റ് പാർട്ടി. 9.15 ന് നാരായണീയ പാരായണം. ഉച്ചയ്ക്ക് 12 ന് ആനയൂട്ട്. ഉച്ചയ്ക്ക് 12.30 ന് മഹാഅന്നദാനം. പി.കെ സജീവ് അരോമഹൗസ് ഇടക്കൊച്ചി ഭദ്രദീപം തെളിയിക്കും. വൈകിട്ട് 4.30ന് കാവടിഘോഷയാത്ര നടക്കും. ഇടക്കൊച്ചി തേക്കേ അറ്റത്തുള്ള ജ്ഞാനോദയം സഭ വക പണ്ഡിറ്റ് കറുപ്പൻ സ്ാംസ്‌കാരിക കേന്ദ്രത്തിൽ നിന്നും ആരംഭിക്കുന്നു. വൈകിട്ട് 5.30 ന് ഓട്ടൻതുള്ളൽ. ഇരുമ്പനം കലേശൻ അവതരിപ്പിക്കും. വൈകിട്ട് ആറിന് ഇടക്കൊച്ചി പൂരം. മുഹമ്മ കെ.ആർ സന്തോഷ് ആന്റ് പാർട്ടിയുടെ സ്‌പെഷ്യൽ നാദസ്വരവും തമിഴ്‌നാട് മാർത്താണ്ഡൻ ജയകുമാർ ആന്റ് പാർട്ടിയുടെ തവിലും, പോക്കുന്ന് ജയൻ ആന്റ് പാർട്ടിയുടെ സ്‌പെഷ്യൽ പഞ്ചവാദ്യവും , മേളകലാരത്‌നം കലാമണ്ഡലം ശിവദാസ്, മേളകലാനിധി വട്ടേക്കാട്ട് പങ്കജാക്ഷൻ ആന്റ് പാർട്ടിയുടെ ചെണ്ടമേളവും നടക്കും.

Advertisements

Hot Topics

Related Articles