പത്തനംതിട്ട :952 ആം നമ്പർ ഇടപ്പരിയാരം എസ് എൻ ഡി പി ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള, ഇടപ്പരിയാരം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 33-)0 പ്രതിഷ്ഠാ വാർഷിക മഹോത്സവം 22, 23, 24 തീയതികളിൽ നടക്കും.
ആഘോഷ പരിപാടികൾ പരിമിതപ്പെടുത്തി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി ഉത്സവ ഫണ്ട് നീക്കിവയ്ക്കാനും ഉത്സവ കമ്മിറ്റി ഭാരവാഹികൾ തീരുമാനിച്ചിട്ടുണ്ട്. പ്രതിഷ്ഠാ വാർഷികം ഒന്നാം ദിവസമായ 22 ന് കലാ സാഹിത്യ മത്സരങ്ങൾ നടക്കും. രണ്ടാം ദിവസം23 ന് ഉഷപൂജ ഗുരുപൂജ, മഹാഗണപതിഹോമം, തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം ശാഖാ യോഗം പ്രസിഡന്റ് എം എൻ മോഹനൻ പതാക ഉയർത്തും. തുടർന്ന് മഹാഗുരുപൂജ, ദീപാരാധന, ഗുരുദേവ ഭാഗവത പരായണം, സർവ്വൈശ്വര്യ പൂജ ദീപാരാധന തുടങ്ങിയ ചടങ്ങുകൾ നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സദാനന്ദൻ ശാന്തിയുടെ നേതൃത്വത്തിലുള്ള എസ്.എൻ.ഡി.പി.യോഗം വൈദിക സംഘം പൂജാ കർമ്മങ്ങൾക്ക് നേതൃത്വം നൽകും.വൈകിട്ട് 7ന് നടക്കുന്ന പൊതുസമ്മേളനം പത്തനംതിട്ട എസ് എൻ ഡി പി യൂണിയൻ പ്രസിഡൻറ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്യും. ഉത്സവ കമ്മറ്റി ചെയർമാൻ കെ ജി റെജിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മെളനത്തിൽ പത്തനംതിട്ട എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തും.
ചടങ്ങിൽ യൂണിയൻ കൗൺസിലർ ജീ സോമനാഥൻ, ശാഖാ യോഗം പ്രസിഡൻറ് എം എൻ മോഹനൻ, സെക്രട്ടറി കെ എം സുകുമാരൻ, എസ് ബിജു, ആർ എസ് രജനി തുടങ്ങിയവർ സംസാരിക്കും. യോഗത്തിൽ വച്ച് മികച്ച പ്രതിഭകളെ അനുമോദിക്കും .7. 30 ന് പ്രഭാഷണവും തുടർന്ന് ഇടപ്പരിയാരം കിഡ്സ് ആൻറ് സിസ്റ്റേഴ്സിന്റെ വിവിധ കലാ പരിപാടികളും നടക്കും. പ്രതിഷ്ഠാ ദിനമായ 24 ന് രാവിലെ നടതുറക്കൽ, ഉഷപൂജ, ഗുരുപൂജ, ശാന്തിഹവനം, ദീപാരാധന , ഗുരുദേവഭാഗവത പരായണം ,തുടങ്ങിയ ചടങ്ങുകൾ നടക്കും.
11 ന് പ്രതിഷ്ഠാ വാർഷിക പൂജകൾ, മഹാഗുരു പൂജ. കലശാഭിഷേകം, വിശേഷാൽ പൂജ, സമൂഹ പ്രാർത്ഥന എന്നീ ചടങ്ങുകളും ഉച്ചക്ക് ശേഷം 3 30 ന് ഘോഷയാത്രയും നടക്കും. ഇലന്തൂർ ഗ്രാമപഞ്ചായത്ത് അരോഗ്യ വിദ്യാഭ്യസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. കെ ജെ സിനി ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിക്കും. വൈകുന്നേരം 6.30 ന് വിശേഷാൽ ദീപാരാധനയോടെ പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ സമാപിക്കും . രാത്രി 8 മുതൽ കൊച്ചിൻ കൈരളി കമ്മ്യുണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേള നടക്കും