കുമളി: ഇടുക്കിയുടെ അഭിമാനമാകാനൊരുങ്ങുന്ന എയർസ്ട്രിപ്പിന്റെ റൺവേ ഒലിച്ചു പോയി. വണ്ടി പ്പെരിയാർ സത്രത്തിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരുന്ന സത്രം എയർസ്ട്രിപ്പിന്റെ റൺ വേ ഇത്തവണത്തെ കാലവർഷത്തിലുണ്ടായശക്തമായ തുടർന്ന് എൻസിസി റൺവേ ഒലിച്ച് പോയി. ഇടുക്കിയുടെ മണ്ണിൽ വിമാനം ഇറങ്ങുമെന്ന സ്വപ്ന പദ്ധതികളിലൊന്നായ സത്രം എൻസിസിഎയർ സ്ട്രിപ്പ് വിമാനതാവളത്തിന്റെ പണികൾ ആരംഭിച്ചത്. എന്നാൽ നിർമ്മാണ ജോലികൾ ആരംഭിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരണത്തിന്റെ ഭാഗത്തിലെത്തിയപ്പോഴാണ് തുടർച്ചയായി പെയ്ത ശക്തമായ മഴയിൽറൺവേയുടെ ഒരു ഭാഗം ഇടിഞ്ഞു പോയത്.
കോടികൾ മുടക്കി പണികൾ നടത്തിയെങ്കിലും ജോലികൾ ഗുണത്തിലെത്തിക്കുവാൻ സാധിച്ചില്ല. നിർമ്മാണത്തിലെ അശാസ്ത്രീയമായ പ്രവർത്തനങ്ങളാണ്‌റൺവേ ഇടിയുവാൻ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.റൺവേയുടെ നിർമ്മാണ പ്രവർത്തകൾ പൂർത്തികരിച്ച് വിമാനം ഇറക്കുന്നതിനിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചു വെങ്കിലും ചെറുവിമാനങ്ങൾ ഇറങ്ങുന്നതിനുള്ള പരിശീന പറക്കൽ പരാജയപ്പെടുകയും ചെറുവിമാനങ്ങൾക്ക് റൺവേയിൽ പറന്നിറങ്ങുവാൻ സാധിച്ചതുമില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിമാനം ഇറങ്ങുന്നതിന് തടസ്സമായി നിന്നിരുന്ന കുന്ന് ഇടിച്ച് നിരങ്ങിയെത്തിങ്കിൽ മാത്രമെ ഇറങ്ങാനാവു എന്ന് എയർഫോഴ്‌സ് അധികൃതർ അഭിപ്രായപ്പെട്ടതനുസരിച്ച് എൻസിസി അധികൃതർ ഇതിനാവശ്യമായ തുക വകയിരുത്താ പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് തുക കൈമാറി. ഇതനുസരിച്ച് കുന്ന് ഇടിക്കുന്നതിനുള്ള ടെൻണ്ടർ നടപടികൾ സ്വീകരിച്ച് കരാറുകാരൻ പണി ഏറ്റെടുത്തിട്ടുള്ളതുമാണ്. നിർമ്മാണ ജോലികൾ ആരംഭിച്ച് ഇടിച്ചെടുക്കുന്ന കല്ലും മണ്ണും, ഇതിന്റെ മററു പ്രദേശങ്ങളിൽ നിക്ഷേപിച്ചു കൊണ്ടിരിന്നു.
എന്നാൽ എൻസിസി റൺവേ നിർമ്മാണം തുടങ്ങുന്നതിന് മുമ്പ് തന്നെ ഈ പ്രദേശത്തുകൂടി ഒഴുകിയെത്തുന്ന വെള്ളം പോകുന്നതിന് വേണ്ടി ശാസ്ത്രീയമായ രീതിയിൽ ക്രമീകരണങ്ങൾ ചെയ്യാതെ പോയതാണ് റൺവേ തകരാൻ കാരണം. തന്നെയുമല്ല ഈ പ്രദേശത്തു നിന്ന് ശക്തമായി ഒലിചെത്തുന്ന ചെളികലർന്ന വെള്ളവും മണ്ണും മറ്റ് കൃഷിക്കാരുടെ പറമ്പിൽ എത്തുകയും ചെയ്യുന്നു ഇവർക്ക് കൃഷികൾ ചെയ്യുന്നതിനായി സാധിക്കൂന്നില്ലന്ന ആക്ഷേപം നിലനിൽക്കുന്നു. ഈ ചെളി നിറഞ്ഞ വെള്ളമാണ് പെരിയാർ നന്ദിയിലൂടെ ഒഴുകി എത്തുന്നത്. ഇതു മൂലം നൂറ് കണക്കിന് ആളുകൾ കുടിവെള്ളത്തിനായി കോടികൾ മുടക്കേണ്ട ഗതികേടിലാണ്.