അമേരിക്കയും ബ്രിട്ടനും ഇന്ത്യയെ തള്ളി; പിൻതുണ കാനഡയ്ക്ക്; നിയമനടപടിയുമായി ഇന്ത്യ സഹകരിക്കണമെന്ന് ബ്രിട്ടണും

ലണ്ടൻ: ഇന്ത്യ – കാനഡ തർക്കത്തിൽ അമേരിക്കക്ക് പിന്നാലെ ഇന്ത്യൻ നിലപാട് തള്ളി ബ്രിട്ടന്നും രംഗത്ത്. കാനഡയുടെ നിയമനടപടികളുമായി ഇന്ത്യ സഹകരിക്കുകയാണ് ശരിയായ നടപടിയെന്ന് ബ്രിട്ടൻ. കാനഡയുടെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും ഇപ്പോൾ നടക്കുന്ന അന്വേഷണവുമായി സഹകരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും യു കെ ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡവലപ്‌മെൻറ് ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു.

Advertisements

യു കെ പ്രധാനമന്ത്രി കെയ് സ്റ്റാമറുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഫോണിൽ സംസാരിച്ചതിനു പിറ്റേന്നാണ് യുകെയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. പുതിയ സംഭവ വികാസങ്ങൾ പ്രധാനമന്ത്രിമാരുടെ സംഭാഷണത്തിൽ വിഷയമായതായി ഫോറിൻ ഓഫിസ് അറിയിച്ചു. രാജ്യത്തിൻറെ പരമാധികാരം പ്രധാനമാണ്. അതു കണക്കിലെടുത്ത് കാനഡയുടെ അന്വേഷണത്തോട് സഹകരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് പ്രസ്താവന പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിഖ് വിഘടനവാദി നേതാവ് നിജ്ജാറിൻറെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ കാനഡ ബന്ധം വഷളായ സാഹചര്യത്തിലാണ് ബ്രിട്ടിഷ് ഫോറിൻ ഓഫിസിൻറെ പ്രസ്താവന. ബന്ധം വഷളായതോടെ ആറ് കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കുകയും കാനഡയിലെ ഹൈകമ്മീണർ സഞ്ജയ് കുമാർ വർമയെ പിൻവലിക്കുകയും ചെയ്തിരുന്നു.

നേരത്തെ ഇന്ത്യ കാനഡ നയതന്ത്ര പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യക്ക് എതിരെ നിലപാട് വ്യക്തമാക്കി അമേരിക്കയും ന്യൂസിലൻഡും രംഗത്തെത്തിയിരുന്നു. നിജ്ജാറിന്റെ കൊലപാതകുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ സഹകരിക്കാൻ ഇന്ത്യ തയാറാകുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ. മുമ്ബും സമാന അഭിപ്രായം അമേരിക്ക രേഖപ്പെടുത്തിയിരുന്നു.

സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടായത്. കാനഡയിലെ ക്രിമിനൽ സംഘങ്ങളുമായി ഇന്ത്യൻ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന കാനഡയുടെ ആരോപണവും ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു. 2023 സെപ്തംബറിൽ ജസ്റ്റിൻ ട്രൂഡോ ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ഇതുവരെ ഒരു തെളിവും ഇന്ത്യക്ക് നൽകിയിട്ടില്ല. അന്വേഷണത്തിന്റെ മറവിൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി ബോധപൂർവമായി അപകീർത്തിപ്പെടുത്താനുള്ള ശ്രമം ആണെന്നാണ് ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.