കാനഡയുടെ സൈബർ ഭീഷണി പട്ടികയിൽ ഇന്ത്യയും; അപകീർത്തിപ്പെടുത്താനെന്ന ആരോപണവുമായി ഇന്ത്യ

ഒട്ടാവ: കാനഡയ്ക്ക് സൈബർ ഭീഷണിയുയർത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയേയും ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഇന്ത്യയും കാനഡയും തമ്മിലുള്ള നയന്ത്രബന്ധം വളരെ മോശം അവസ്ഥയിൽ തുടരുന്നതിനിടെയാണ് പുതിയ നീക്കം. കാനഡ ഇന്ത്യയെ ശത്രുരാജ്യമായി കണക്കാക്കിയുള്ള നടപടികൾ ആരംഭിച്ചുവെന്ന് വേണം പുതിയ നീക്കത്തിൽ നിന്ന് മനസ്സിലാക്കാൻ. ഇന്ത്യയെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണെന്നാണ് ഇന്ത്യയുടെ പ്രതികരണം.

Advertisements

ചൈന, റഷ്യ, ഇറാൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ അഞ്ചാമതായാണ് കാനഡയ്ക്ക് സൈബർഭീഷണി ഉയർത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ പേരും ചേർത്തിരിക്കുന്നത്. ആദ്യമായാണ് സൈബർ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ പേര് കാനഡ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ സർക്കാർ സ്പോൺസർ ചെയ്യുന്നവർ ചാരവൃത്തി ലക്ഷ്യംവെച്ച് കാനഡ സർക്കാരിനെതിരേ സൈബർ ഭീഷണി ഉയർത്തിയേക്കാമെന്നാണ് നീക്കത്തിന് കാരണമായി പറയപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹർദീപ് സിംഗ് നിജ്ജാർ കൊലപാതക കേസിൽ ആഭ്യന്തര മന്ത്രി അമിത് ഷായെ വലിച്ചിഴയ്ക്കുന്നതിൽ കാനഡയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ രംഗത്ത് വന്നിരുന്നു. സ്വന്തം ഉത്തരവാദിത്തങ്ങൾ മറന്നുകൊണ്ടുള്ള ഇത്തരം പരാമർശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി മാത്രമേ ബാധിക്കുകയുള്ളൂവെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി. ഇത്തരം പരാമർശങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ വിളിച്ചുവരുത്തുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകിയതായി വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് അറിയിച്ചത്.

കനേഡിയൻ ഹൈകമ്മിഷൻ പ്രതിനിധിയെ കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചതും മുന്നറിയിപ്പ് നൽകിയതും. 2024 ഒക്ടോബർ 29ന് ഒട്ടാവയിൽ നടന്ന പബ്ലിക് സേഫ്റ്റി ആൻഡ് നാഷനൽ സെക്യൂരിറ്റി സ്റ്റാൻഡിങ് കമ്മിറ്റിയിൽ ആഭ്യന്തരമന്ത്രിയെ കുറിച്ച് മന്ത്രി ഡേവിഡ് മോറിസൺ നടത്തിയ അടിസ്ഥാന രഹിതമായ പരാമർശത്തിൽ ഇന്ത്യൻ സർക്കാർ ശക്തമായി പ്രതിഷേധിക്കുന്നതായാണ് ഇന്ത്യ അറിയിച്ചത്. ഈ സമിതിയെ സംബന്ധിച്ച് ഒരു കുറിപ്പും ഇന്ത്യ കൈമാറി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.