നാലാം ടെസ്റ്റിൽ ഇംഗ്ലീഷ് മേധാവിത്വം; പന്തിന്റെ പോരാട്ടത്തിന് സലാം പറഞ്ഞ് ഇന്ത്യൻ ആരാധകർ; ഇംഗ്ലണ്ട് മികച്ച നിലയിൽ

മാഞ്ചസ്റ്റർ: ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ പിടിമുറുക്കി ഇംഗ്ലണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംങ്‌സ് സ്‌കോറായ 358 ന് എതിരെ ഓപ്പണർമാർ രണ്ടും തകർപ്പൻ പ്രകടനം നടത്തിയതോടെ ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് മാത്രം നഷ്ടടാക്കി 225 റൺ എന്ന നിലയിലാണ്.

Advertisements

രണ്ടാം ദിനം ഇന്ത്യ പുറത്തായതിന് ശേഷം ബാറ്റിംങിനിറങ്ങിയ ഇംഗ്ലീഷ് ഓപ്പണർമാർ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. സാക്ക് ക്രാവ്‌ലി (113 പന്തിൽ 84), ബെൻ ഡക്കറ്റ് (100 പന്തിൽ 94) എന്നിവർ ചേർന്ന് 166 റണ്ണാണ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ക്രാവ്‌ലിയെ 166 ൽ രവീന്ദ്ര ജഡേജയും, 197 ൽ ഡക്കറ്റിനെ കാംബോജുമാണ് വീഴ്ത്തിയത്. എന്നാൽ, 20 റണ്ണുമായി ഓലീ പോപ്പും, 11 റണ്ണുമായി ജോ റൂട്ടും ക്രീസിൽ നിൽക്കുന്നത് ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിക്കേറ്റിട്ടും മടങ്ങിയെത്തി ബാറ്റ് ചെയ്ത പന്ത് നടത്തിയ പോരാട്ടവീര്യമാണ് ഇന്ത്യയെ ഇന്ന് ഭേദപ്പെട്ടനിലയിൽ എത്തിച്ചത്. 75 പന്തിൽ നിന്നും പന്ത് 54 റൺ എടുത്താണ് പുറത്തായത്. ജഡേജ (20), ഷാർദൂൽ (41), വാഷിംങ്ടൺ സുന്ദർ (27) എന്നിവരാണ് മറ്റ് സ്‌കോറർമാർ.

Hot Topics

Related Articles