തൊടുപുഴ : ചെക്ക് കേസിൽ വാറണ്ട് മടക്കാൻ പ്രതിയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എ എസ് ഐ പിടിയിൽ. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ പ്രദീപ് ജോസിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. വണ്ടി ചെക്ക് കേസിൽ പ്രതിയായ ആളിൽ നിന്നും വാറണ്ട് മടക്കുന്നതിന് എ എസ് ഐ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ഇയാൾ വിജിലൻസ് സംഘത്തെ സമീപിച്ചു. കൈക്കൂലി നൽകാനുള്ള പതിനായിരം രൂപയിൽ ഫിനോഫ്തലിൽ പൗഡർ പുരട്ടി വിജിലൻസ് സംഘം നൽകുകയായിരുന്നു. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഇയാളെ പിടികൂടി. ഇടുക്കി യൂണിറ്റ് വിജിലൻസ് ഡി വൈ എസ് പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഗ്രേഡ് എ എസ് ഐ യെ പിടികൂടിയത്.
Advertisements