ഇടുക്കി കട്ടപ്പനയിൽ ഇൻഷ്വറൻസ് എടുക്കാനെത്തിയ ടിപ്പർ ലോറി ഉടമയെപ്പറ്റിച്ച് തട്ടിയത് ലക്ഷങ്ങൾ; ടിപ്പറിനു പകരം ഇൻഷ്വറൻസ് എടുത്ത് നൽകിയത് ആപ്പേ ലോറിയുടെ നമ്പർ ഉപയോഗിച്ച്; ഇടുക്കി തങ്കമണി സ്വദേശി പിടിയിൽ

കട്ടപ്പന: ഇൻഷ്വറൻസ് എടുക്കാനെത്തിയ ടിപ്പർ ലോറിയുടെ നമ്പർ മാറ്റി, ആപ്പേ ഓട്ടോയുടെ നമ്പർ ഉപയോഗിച്ച് ഇൻഷ്വരൻസ് എടുത്ത് ലക്ഷങ്ങൾ പറ്റിച്ചെടുത്ത പ്രതി പിടിയിൽ. തൊടുപുഴ,തടിയമ്പാട്, കട്ടപ്പന,കുമളി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വാഹനങ്ങളുടെ ഇൻഷുറൻസ് ഇടപാടുകൾ നടത്തുന്ന പ്രതിയെ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികിടൂയിത്. ഇടുക്കി തങ്കമണി സ്വദേശി വെള്ളാരം പൊയ്കയിൽ പാണ്ടിപ്പാറ വീട്ടിൽ വിശാഖ് പ്രസന്നനെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

തങ്കമണി സ്വദേശിയുടെ ടിപ്പർ ലോറിക്ക് ഇൻഷുറൻസ് എടുക്കുതിനായി പ്രതിയെ സമീപിക്കുകയും പ്രതി ഇൻഷുറൻസ് തുകയായ 39,000 രൂപ വാങ്ങി ആപ്പ ഓട്ടോറിക്ഷയുടെ നമ്പർ വച്ച് ഇൻഷുറൻസ് എടുത്ത ശേഷം പോളിസി കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്ത് ടിപ്പർ ലോറിയുടെ നമ്പർ ആക്കിയാണ് പോളിസി നൽകിയത് ഈ സംഗതിക്ക് തങ്കമണി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തി വരവേയാണ് പ്രതി അറസ്റ്റിൽ ആയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതി ഈ രീതിയിൽ ചെറിയ വാഹനങ്ങളുടെ നമ്പര് വച്ച് പോളിസി എടുത്ത് വലിയ വലിയ വാഹനങ്ങളുടെ നമ്പരിൽ എഡിറ്റ് ചെയ്ത് ഒറിജിനൽ ഇൻഷുറൻസ് പോളിസി ആണെന്ന വ്യാജേനെ പോളിസി ഉടമകൾക്ക് നൽകി ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട്. കൂടുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസി പരിശോധിച്ചാൽ മാത്രമേ പ്രതിസമാനമായ കൂടുതൽ കുറ്റ കൃത്യം ചെയ്തിട്ടുണ്ടോ എന്നു വെളിവാവുകയുള്ളൂ അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈ.എസ്.പി വി എ നിഷാദ് മോൻ , തങ്കമണി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ. അജിത്ത്, എസ്.ഐ സജിമോൻ ജോസഫ് സീനിയർ സിവിൽ പൊലീസ് ഓഫിസർ ടോണി ജോൺ സിവിൽ പൊലീസ് ഓഫിസർ വി കെ അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

വിശാഖ് പ്രസന്നന്റെ കയ്യിൽ നിന്നും ഇൻഷുറൻസ് പോളിസി എടുക്കാൻ പണം അടച്ച ആളുകൾ അതാത് ഇൻഷുറൻസ് പോളിസി വച്ചുകൊണ്ട് ഇൻഷുറൻസ് കമ്പനിയിൽ ഒത്തു നോക്കേണ്ടതാണെന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ അറിയിച്ചു നിലവിൽ കട്ടപ്പന, തങ്കമണി, ഇടുക്കി എന്നീ സ്ഥലങ്ങളിൽ നിന്ന് പത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട് കൂടുതൽ ആളുകൾ ഇത്തരത്തിലുള്ള ചതിയിൽ പെട്ടിട്ടുണ്ടോ എന്ന് കൂടുതലായി അന്വേഷിക്കേണ്ടത് ആയിട്ടുണ്ടെന്ന് ഡിവൈഎസ്പി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.