ഇടുക്കി തങ്കമണിയിൽ നിന്നും യുവാവിനെ കാണാതായിട്ട് അഞ്ചു മാസം; യുവാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി കട്ടപ്പന പൊലീസ്

കട്ടപ്പന: ഇടുക്കി തങ്കമണിയിൽ നിന്നും യുവാവിനെ കാണാതായിട്ട് അഞ്ചു മാസം. യുവാവിനെ കാണാതായ സംഭവത്തിൽ കട്ടപ്പനയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇടുക്കി കട്ടപ്പന തങ്കമണി പാണ്ടിപ്പാറ വളവനാൽ വീട്ടിൽ ഷൈജു മാത്യു (39)വിനെയാണ് കഴിഞ്ഞ ഫെബ്രുവരി മുതൽ കാണാതായത്. തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിൽ പാണ്ടിപ്പാറയെന്ന സ്ഥലത്തു നിന്നാണ് ഇദ്ദേഹത്തെ കാണാതായത്.

Advertisements

ഇതേ തുടർന്നു ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നു കട്ടപ്പന പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. ഇതേ തുടർന്നു പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്. തുടർന്നാണ് ഇപ്പോൾ അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിലേയ്ക്കു പൊലീസ് എത്തിയിരിക്കുന്നത്.
ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, കട്ടപ്പന – 9497990058
പൊലീസ് ഇൻസ്‌പെക്ടർ, തങ്കമണി – 9497947299
സബ് ഇൻസ്‌പെക്ടർ തങ്കമണി – 9497932354
തങ്കമണി പൊലീസ് സ്റ്റേഷൻ – 04868 275600, 296459

Hot Topics

Related Articles