നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് വീടിനുള്ളിൽ മോഷണത്തിനു കയറിയ മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ ദൂരൂഹത. മരിച്ച മോഷ്ടാവിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ കഴുത്തിലെ എല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ തുളഞ്ഞു കയറിയാണ് മരണം നടന്നതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് കൊലപാതകമെന്ന രീതിയിൽ തന്നെ പൊലീസ് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ വീട്ടിൽ മോഷണത്തിനായി കയറിയ സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതി നിരീക്ഷണത്തിലുണ്ടെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ചെമ്മണ്ണാറിലെ ഓട്ടോ ഡ്രൈവർ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രന്റെ വീട്ടിൽ മോഷണത്തിനു കയറിയതായിരുന്നു പ്രതി. മോഷണത്തിനിടെ രാജേന്ദ്രൻ എഴുന്നേറ്റ് പ്രതിയെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ, രാജേന്ദ്രന്റെ മുഖത്ത് കടിച്ച ശേഷം പ്രതി രക്ഷപെടുകയായിരുന്നു. തുടർന്നു പിറ്റേന്ന് രാവിലെയാണ് ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു, പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നാണ് സംശയം തോന്നിയ പ്രതിയെ കസ്റ്റഡിയിൽ എടുത്ത് അന്വേഷണം നടത്തിയത്. ഈ കേസിൽ നിർണ്ണായകമായ പ്രതിയെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പ സ്വാമിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഉടുമ്പൻചോല സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഫിലിപ്പ് സാം, നെടുങ്കണ്ടം എസ്.എച്ച്.ഒ ബി.എസ് ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞതായും, കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതായും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.