ഇടുക്കി : ലോക രോഗ പ്രതിരോധ കുത്തിവയ്പ്പ് ദിനാചരണത്തിന്റെ ഭാഗമായി കുമാരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, കുമാരമംഗലം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ ബോധവൽക്കരണ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രേസി തോമസ് നിർവ്വഹിച്ചു. വാർഡ് മെമ്പർ സുമേഷ് കുമാർ അധ്യക്ഷത വഹിച്ചു, മെഡിക്കൽ ഓഫീസർ ഡോ. റോസ് റൈനോൾഡ് മുഖ്യ പ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ സ്വാഗതം ആശംസിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷരാജശേഖരൻ,വൺ ഹെൽത്ത് ജില്ലാ മെന്റർ അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. അൽ അസ്ഹർ മെഡിക്കൽ കോളേജിലെ ബി ഡി എസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കിറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. പി എച്ച് എൻ ഇൻചാർജ് ലൈല നന്ദി രേഖപ്പെടുത്തി, ജെ പി എച്ച് എൻ സിനി. എസ് ക്ലാസ്സ് നയിച്ചു. ജെ എച്ച് ഐ , ജെ പി എച്ച് എൻ , ആശ വർക്കർമാർ അമ്മമാർ എന്നിവർ പങ്കെടുത്തു.