ഇടുക്കിയിൽ വീട്ടിന് തീപിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം : മരിച്ചത് കുട്ടികൾ അടക്കം നാലു പേർ

തൊടുപുഴ: ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കൊമ്ബൊടിഞ്ഞാലിലാണ് സംഭവം.ശുഭ, ശുഭയുടെ മാതാവ്, രണ്ട് ആണ്‍ മക്കള്‍ എന്നിവരാണ് മരിച്ചത്. നാലു വയസ്സുകാരന്‍ അഭിനവിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. വീട് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. വെള്ളത്തൂവല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക്കിന്റെ സാന്നിധ്യത്തില്‍ നാളെ കൂടുതല്‍ പരിശോധന നടത്തും. വൈകിട്ട് 6.30ടെയാണ് വിവരം നാട്ടുകാർ അറിയുന്നത്. ഇന്നലെ തീപിടിത്തമുണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

Advertisements

Hot Topics

Related Articles