നെടുങ്കണ്ടം : ഇടുക്കി നെടുങ്കണ്ടത്ത് വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. വീട്ടുടമയായ മാത്തുക്കുട്ടിയാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. സെപ്റ്റിക് ടാങ്കിന് കുഴിയെടുക്കുന്നതിനിടെ മണ്ണിടിയുകയായിരുന്നു.മണ്ണും കല്ലും മാത്തുകുട്ടിയുടെയും മറ്റുള്ളവരുടെയും മേലെ വീഴുകയായിരുന്നു.മണ്ണിനുള്ളിൽ പെട്ട മാത്തുകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.പരിക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisements