കുവൈറ്റ് : ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഏറ്റെടുത്തു നടത്തി വന്നിരുന്ന “സഹോദരന് ഒരു വീട്” ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിരമ്മിച്ച വീടിന്റെ താക്കോൽ ദാനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. 2019 ൽ അന്നത്തെ കമ്മിറ്റിയുടെ പ്രസിഡന്റ് സുനിൽ കുമാർ , ജനറൽ സെക്രട്ടറി ജോസ് തോമസ്, ട്രെഷറർ ബിജോയ് കുര്യൻ എന്നിവരുടെ നേതൃത്വത്തിലാണ് വീടിന്റെ നിർമാണം ആരംഭിച്ചത്.
നിലവിലെ കമ്മിറ്റിയുടെ പ്രസിഡന്റ് ജിജി മാത്യു , ജനറൽ സെക്രട്ടറി അഡ്വ. ലാൽജി ജോർജ്, ട്രെഷറർ അനീഷ് പി , വൈസ് പ്രസിഡന്റ് ടോം എടയോടിയിൽ എന്നിവരുടെ നേതൃത്വത്തിൽ പണി പൂർത്തിയാക്കിയ രണ്ടാമത്തെ വീടിൻ്റെ താക്കോൽ ദാനമാണ് നിർവഹിച്ചത്. അസോസിയേഷൻ രക്ഷാധികാരി കൂടിയായ ഇടുക്കി എം പി അഡ്വ ഡീൻ കുര്യാക്കോസാണ് താക്കോൽ ദാനം നിർവഹിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടിമാലി പത്താംമയിൽ ജോയ് ജോർജ് വേങ്ങൂരാൻ സൗജന്യമായി നൽകിയ സ്ഥലത്തുആണ് പുത്തൻവീട്ടിൽ ജോർജിനാണ് ഭവനം നിർമിച്ചു നൽകിയത്. ഫാദർ ജോസ് പാലക്കുടി വീടിൻ്റെ വെഞ്ചിരിപ്പ് കർമം നിർവഹിച്ചു. ചടങ്ങിൽ സൗമ്യ അനിൽ (ചെയർപേഴ്സൺ അടിമാലി ഗ്രാമ പഞ്ചായത്ത് ), വി ടി സന്തോഷ്, കെ ജെ ബാബു , ബേബി അഞ്ചേരി, എം പി അലിയാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പൊതുപ്രവർത്തകനായ അൻസാരി അടിമാലി, ഇടുക്കി അസോസിയേഷൻ മുൻ അംഗം ബെന്നറ്റ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.