ഇടുക്കി കുമളിയിൽ ബൈക്കിലെത്തി വിദ്യാർത്ഥിനിയെ കടന്നു പിടിക്കാൻ ശ്രമിച്ചു; ചെങ്കര സ്വദേശിയായ യുവാവ് പൊലീസ് പിടിയിൽ

കുമളി: വിദ്യാർഥിനിയെ ബൈക്കിലെത്തി കടന്നു പിടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ചെങ്കര സ്വദേശിയായ സ്റ്റാൽവിൻ(22) ആണ് പിടിയിലായത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. വിദ്യാർഥിനി സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇയാൾ ബൈക്കിലെത്തി ശരീരത്തിൽ കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. പെൺകുട്ടി ബഹളംവെച്ചതോടെ യുവാവ് ബൈക്കിൽ രക്ഷപെടുകയായിരുന്നു.

Advertisements

വിവരം രക്ഷിതാക്കളോട് പറഞ്ഞതോടെ കുമളി പോലീസിൽ പരാതി നൽകുകയായിരുന്നു. പരിസര പ്രദേശങ്ങളിലെ സി.സി.ടി.വി. പരിശോധിച്ചതിൽ നിന്നും യുവാവ് ഉപയോഗിച്ച ബൈക്ക് കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ടൗൺ പരിസത്തെ സി.സി.ടി.വി.യിൽ നിന്നും ഇയാളുടെ മുഖം ഉൾപ്പടെയുള്ള ദൃശ്യങ്ങൾ കണ്ടെത്തി. തിങ്കളാഴ്ച രാത്രി തന്നെ കുമളി സി.ഐ. ജോബിൻ ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടി.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles