മുരിക്കാശേരി : പേ വിഷ ബാധയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. മുരിക്കാശ്ശേരി തേക്കിൻ തണ്ട് തോട്ടക്കാട് ശങ്കരൻ ഭാര്യ ഓമന (65) ആണ് മരിച്ചത്.
വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന ഓമന ശനിയാഴ്ച വെളുപ്പിന് 2.15 ന് കോട്ടയം മെഡിക്കൽ കോളേജ് ൽ വച്ചാണ് മരണപെട്ടത്.
രണ്ട് മാസങ്ങൾക്ക് മുൻപ് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്ക് പറ്റിയ വീട്ടമ്മക്ക് കഴിഞ്ഞ ദിവസമാണ് പേ വിഷബാധഏറ്റ കാര്യം വീട്ടുകാർ അറിയുന്നത്. ഗുരുതരമായതിനാൽ വാത്തികുടി സി എച് സി യുടെയും പഞ്ചായത്ത് പ്രധിനിധികളുടെയും സാനിധ്യത്തിൽ മുരിക്കാശ്ശേരി എസ് ഡി പി ഐ പ്രവർത്തകർ വീട്ടമ്മയെ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയത്.
ഇടുക്കി മുരിക്കാശേരിയിൽ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു; മരിച്ചത് നായയുടെ കടിയേറ്റ വീട്ടമ്മ
Advertisements