ഇടുക്കി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഇടുക്കി മെത്രാസന മെത്രാപ്പോലീത്തായിരുന്ന ഭാഗ്യസ്മരണാർഹനായ മാത്യൂസ് മാർ ബർന്നബാസ് തിരുമേനിയുടെ ദീർഘവീക്ഷണത്തിൽ നാൽപ്പതു വർഷങ്ങൾക്ക് മുമ്പ് നെറ്റിത്തൊഴുവിൽ ആരംഭിച്ച ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ അധുനിക സജീകരണങ്ങളോടെ പ്രവർത്തനം ആരംഭിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾക്ക് ഇന്ന് ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാർ സേവേറിയോസ് തുടക്കം കുറിച്ചു. ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ്റെ ലോഗോ കോവിൽമല രാജാവ് ശ്രീ രാമൻ രാജമന്നനു നല്കി പത്മഭൂഷൻ ഭരത് മോഹൻലാൽ പ്രകാശനം ചെയ്തു.
Advertisements