തൊടുപുഴ: വെള്ളത്തൂവലിലെ വിമലാസിറ്റി പാലത്തിലൂടെ സ്ഥാപിച്ചിരുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിൾ മോഷ്ടിക്കുന്നതിനിടെ മൂന്നു യുവാക്കൾ അറസ്റ്റിൽ. കഞ്ഞിക്കുഴി കീരിത്തോട് ആലംപിള്ളി തലയ്ക്കൽ അനൂപ് (22), ചേലച്ചുവട് പെരുമ്പ്രമാലിൽ ചിന്മയൻ (25), കീരിത്തോട് കൊല്ലംകോട്ട് സോബിറ്റ് (28) എന്നിവരെയാണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്.
Advertisements
മോഷണത്തിനായി പ്രതികൾ ഉപയോഗിച്ച വാഹനവും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. രണ്ടാഴ്ച മുൻപ് വൈദ്യുതി ബോർഡിന്റെ കമ്പിളിക്കണ്ടം സെക്ഷൻ ഓഫിസ് പരിസരത്തു നിന്ന് വൈദ്യുത കമ്പി മോഷണം പോയിരുന്നു. കേസിൽ ഒരാൾ മാത്രമാണ് അറസ്റ്റിലായത്.