ഇടുക്കി:20 കിലോ ചന്ദനവുമായി രണ്ട് പേർ പിടിയിൽ. പിടിയിലായത് രഹസ്യവിവരത്തെ തുടർന്ന് വനം വകുപ്പ് നടത്തിയ പരിശോധനയിൽ.
വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റിൽ നിന്നും മൂന്ന് ചന്ദന മരങ്ങൾ മുറിച്ച് കക്ഷണങ്ങളാക്കി കടത്തുവാൻ ശ്രമിച്ച കേസിലാണ് രണ്ട് പേർ പിടിയിലായത് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വണ്ടിപ്പെരിയാർ കടശിക്കാട് കറുപ്പ് പാലം സ്വദേശികളായ ബിജു കുമാരൻ, ചന്ദ്രബോസ് എന്നിവരെയാണ് വനപാലകർ പിടികൂടിയത്.
ഇവരിൽനിന്നും 20 കിലോ ചന്ദന കാതലും ചന്ദനം വെട്ടിമുറിക്കുവാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. നെല്ലിമല എസ്റ്റേറ്റിൽ നിന്നും മൂന്ന് പച്ച ചന്ദനമരങ്ങൾ മുറിച്ച് കക്ഷണങ്ങളാക്കുകയും ഇതിൽ നിന്നും വെട്ടി പൊട്ടിച്ച കാതൽ കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. കേസിൽ മറ്റ് പ്രതികൾ ഉൾപെട്ടിട്ടുണ്ടോ എന്നും സമാനമായ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും വനം വകുപ്പ് അന്വേഷിച്ചു വരികയാണ്.
കുമളി റേഞ്ച് ഫോറസ്ററ് ഓഫീസർ അനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ പുലർച്ചെ മൂന്നുമണിയോടെ പ്രതികൾ പിടിയിലായത്.
അതേസമയം രഹസ്യ വിവരത്തെ തുടർന്ന് മാത്രമേ വനപാലകർ ചന്ദനം പിടികൂടുന്നുള്ളൂവെന്നും, എസ്റ്റേറ്റ് മേഖലകളിൽ നിന്നും നിരവധി മരങ്ങൾ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കടത്തുന്നുണ്ടെന്നും രഹസ്യവിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ ഉന്നതഉദ്യോഗസ്ഥർ പുറത്തുവിടുന്നതായും ആരോപണം ഉയരുന്നുണ്ട്.