കോഴിക്കോട് : മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. അതേസമയം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച പെരുന്നാള്‍ ആഘോഷിക്കും.
Advertisements
ഒരുമാസം പൂര്‍ണമായും വ്രതമനുഷ്ഠിക്കാനായതിന്റെ ആത്മനിര്‍വൃതിയിലാണ് വിശ്വാസികള്‍ ഈദാഘോഷിക്കുക. കഴിഞ്ഞ രണ്ട് തവണ കോവിഡ് നിയന്ത്രങ്ങളാല്‍ ആഘോഷങ്ങള്‍ പരിമിതമായിരുന്നു. നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷമുള്ള ആദ്യപെരുന്നാള്‍ ആഘോഷത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടുവാക്കുളം പള്ളിയിൽ പെരുന്നാൾ നമസ്കാരം രാവിലെ 8.30 ന് നടക്കും. ഇമാം ഹംസ മൗലവി ചേനപ്പാടി നേതൃത്വം നൽകും.