ഇടുക്കിയിൽ രാത്രിയിൽ ഉണ്ടായ 3 വത്യസ്ത അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു

പാലാ  : ഇടുക്കിയിൽ ഇന്നലെ രാത്രിയിലുണ്ടായ 3 വത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കെ എസ് ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു കട്ടപ്പന ഇടിയാമല സ്വദേശി അനന്ദു ഓമനക്കുട്ടന് (22)  പരുക്കേറ്റു. ഇടിയാമല ഭാഗത്ത് വച്ചായിരുന്നു അപകടം. കോട്ടയ്ക്കലിൽ നിന്നു വാഗമണ്ണിലേക്ക് വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തിട്ടയിൽ ഇടിച്ച് കോട്ടയ്ക്കൽ സ്വദേശി സിംസാറലിനു ( 25) . നെടുങ്കണ്ടത്തു നിന്നു രാത്രിയിൽ കട അടച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരി ക്ലീൻ്റിന് (32) അജ്ഞാത വാഹനം ഇടിച്ചു പരുക്കേറ്റു. 

Advertisements

Hot Topics

Related Articles