ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ സംഘർഷം : എറണാകുളം മഹാരാജാസ് കോളജും ഹോസ്റ്റലും അടച്ചു

കൊച്ചി : ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളജും ഹോസ്റ്റലും അടച്ചു. രണ്ടാഴ്ചത്തേക്കാണ് അടച്ചത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

Advertisements

പരാതികളെക്കുറിച്ച്‌ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കാനും ഇന്നുചേര്‍ന്ന കോളജ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മഹാരാജാസ് കോളജ് ക്യാംപസില്‍ എസ്‌എഫ്‌ഐ-കെഎസ് യു സംഘര്‍ഷം നിലനിന്നിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഘര്‍ഷത്തില്‍ എട്ടു കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒരു വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളജിലും സമീപത്തെ ലോ കോളജിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Hot Topics

Related Articles