ഐഡിഎഫ് ആഗോള ക്ഷീര ഉച്ചകോടിയിൽ ശ്രദ്ധേയമായി മിൽമ; മിൽമ ചെയർമാനും മേഖലാ യൂണിയൻ മേധാവികളും പങ്കെടുക്കുന്നു

തിരുവനന്തപുരം: ഇൻർനാഷണൽ ഡെയറി ഫെഡറേഷൻറെ (ഐഡിഎഫ്) ആഗോള ക്ഷീര ഉച്ചകോടിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഡെയറി ശൃംഖലകളിലൊന്നായ കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻറെ (മിൽമ) സാന്നിധ്യം ശ്രദ്ധേയമാകുന്നു. ന്യൂഡൽഹിയിൽ ആരംഭിച്ച ഉച്ചകോടിയിൽ മിൽമയെ പ്രതിനിധീകരിച്ച് ചെയർമാൻ കെ എസ് മണിയുടെ നേതൃത്വത്തിൽ മേഖലാ യൂണിയനുകളുടെ ചെയർമാൻമാരും ഉന്നത ഉദ്യോഗസ്ഥരും ബോർഡ് അംഗങ്ങളും ഫെഡറേഷനിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന പ്രതിനിധിസംഘം പങ്കെടുക്കുന്നുണ്ട്.

Advertisements

ക്ഷീരമേഖലയെക്കുറിച്ചുള്ള അറിവും ആശയങ്ങളും പങ്കുവയ്ക്കുന്ന നാല് ദിവസത്തെ ഉച്ചകോടി 48 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ നടക്കുന്നത്. കേരളത്തിലെ ക്ഷീരകർഷകരുടെ ഉന്നമനത്തിനായുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സംരംഭങ്ങളും പ്രദർശിപ്പിക്കുന്ന ആകർഷകമായ പവലിയനും മിൽമ ഒരുക്കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജ്യത്തും ലോകമെമ്പാടും ക്ഷീരമേഖലയുടെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകാനുതകുന്ന അർഥവത്തായ ചർച്ചകൾ ഐഡിഎഫ് ഉച്ചകോടിയിൽ ഉണ്ടാകണമെന്നാണ് ഇന്ത്യൻ ധവളവിപ്ലവത്തിൻറെ പിതാവായ ഡോ.വർഗീസ് കുര്യൻറെ ജൻമനാട്ടിലെ പ്രധാന ക്ഷീരസഹകരണ സംഘമായ മിൽമ ആഗ്രഹിക്കുന്നതെന്ന് ചെയർമാൻ കെ എസ് മണി പറഞ്ഞു.

ആഗോള ക്ഷീരമേഖലയുടെ വാർഷികയോഗമായ ഐഡിഎഫ് ഉച്ചകോടിയിൽ 1500-ലധികം പ്രതിനിധികൾ പങ്കെടുക്കും. പാൽ സംസ്‌കരണ കമ്പനികളുടെ സിഇഒമാരും മുതിർന്ന ജീവനക്കാരും ക്ഷീരകർഷകരും ക്ഷീരവ്യവസായവുമായി ബന്ധപ്പെട്ട വിതരണക്കാരുടെ പ്രതിനിധികളും അക്കാദമിക് വിദഗ്ധരും സർക്കാർ പ്രതിനിധികളും സാങ്കേതിക വിദഗ്ധരും ഇതിൽപ്പെടും. സുരക്ഷിതവും സുസ്ഥിരവുമായ ക്ഷീരവികസനത്തിലൂടെ ലോകത്തെ പോഷിപ്പിക്കുന്നതിന് ക്ഷീരമേഖലയ്ക്ക് എങ്ങനെ സംഭാവന നൽകാനാകുമെന്ന് ഉച്ചകോടി ചർച്ചചെയ്യും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.